Search This Blog

Thursday, August 2, 2018


Big Salute to Eminent ghazal maestro Umbayee



Saturday, April 1, 2017

My Favourite Song --- By Babukka



































My Favourite Songs -List-1



My Favourite Songs -List-1 By Sulekha Rani.R


























































Wednesday, February 15, 2017

PSLV-C37 Successfully Launches 104 Satellites in a Single Flight



PSLV-C37 Successfully Launches 104 Satellites in a Single Flight
In its thirty ninth flight (PSLV-C37), ISRO's Polar Satellite Launch Vehicle successfully launched the 714 kg Cartosat-2 Series Satellite along with 103 co-passenger satellites on  February 15, 2017 from Satish Dhawan Space Centre SHAR, Sriharikota. This is the thirty eighth consecutively successful mission of PSLV.  The total weight of all the 104 satellites carried on-board PSLV-C37 was 1378 kg.
For video click this link 

                 (courtesy: ISRO)



Saturday, February 13, 2016

ഒ.എൻ.വി കുറുപ്പ് - കവിത

ഒ.എൻ.വി കുറുപ്പ് - കവിത


മഹാകവി ഒ എന്‍ വി യുടെ എനിക്ക്‌  പ്രിയപ്പെട്ട ചില കവിതകൾ- -- സുലേഖനിശാന്ത്      


Ottaplakkal Neelakandan Velu Kurup  (27 May 1931 – 13 February 2016), popularly known as O. N. V. Kurup,
O. N. V., was a renowned Malayalam poet and lyricist from Kerala, India, who won Jnanpith Award, the highest literary award in India for the year 2007

He received the awards Padma Shri in 1998 and Padma Vibhushan in 2011, the fourth and second highest civilian honours from theGovernment of India. In 2007 he was bestowed an Honorary Doctorate by University of Kerala, Trivandrum. O. N. V. is known for his leftist leaning. 
He was the Left Democratic Front (LDF) candidate in  the Thiruvananthapuram constituency for the Lok Sabha elections in 1989

O.N.V Kurup was born to O. N. Krishna Kurup and K. Lakshmikutty Amma, on 27 May 1931 at Chavara, Kollam in Kerala
1.  അമ്മ


അമ്മ

ഒന്പതു പേരവര്കല്പ്പണിക്കാര്
ഒരമ്മ പെറ്റവരായിരുന്നു
ഒന്പതു പേരും അവരുടെ നാരിമാ-
രൊന്പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്ചെത്തി പടുക്കുമ-
ക്കൈകള്ക്ക് കല്ലിനെക്കാള്ഉറപ്പായിരുന്നു
നല്ല പകുതികള്നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..

ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്പ്പും..

ഒരു കിണര്കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്പതറകള്വെവ്വേറെ, അവര്ക്ക്
അന്തി ഉറങ്ങുവാന്മാത്രമല്ലോ..

ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്
കെട്ടി പടുക്കും പടുത കണ്ടാല്
അക്കൈ വിരുതു പുകഴ്തുമാരും
പുകള്ഏതിനും മീതെയല്ലോ..

കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്കൂത്തമ്പലവും
അവരുടെ കൈകള്പടുത്തതത്രേ
അഴകും കരുത്തും കൈ കോര്ത്തതത്രേ..

ഒന്പതും ഒന്പതും കല്ലുകള്ചേര്ന്നൊരു
ശില്പ ഭംഗി തളിര്ത്ത പോലെ
ഒന്പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്പതും ഒന്നിച്ചു വാണിരുന്നു..

അത് കാലം കോട്ട തന്മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..

കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്താളമിട്ടു..
ചെത്തിയ കല്ലുകള്ചാന്തു തേച്ചു
ചേര്ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..

കല്ലുകള്മാറ്റി പടുത്തു നോക്കി
കയ്യുകള്മാറി പണിഞ്ഞു നോക്കി
ചാന്തുകള്മാറ്റി കുഴച്ചു നോക്കി
ചാര്ത്തുകള്ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..

എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്പുകഞ്ഞു നില്കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..

ഒന്പതുണ്ടല്ലോ വധുക്കളെന്നാല്
ഒന്നിനെ ചേര്ത്തീ മതില്പടുത്താല്
മതില്മണ്ണില്ഉറച്ചു നില്കും
ആചന്ദ്രതാരമുയര്ന്നു നില്ക്കും..

ഒന്പതുണ്ടത്രേ പ്രിയ വധുക്കള്
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്ത്തും..

കൂട്ടത്തില്ഏറ്റവും മൂപ്പെഴുന്നോന്
തെല്ലോരൂറ്റത്തോടപ്പോള്പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്ആരുമാട്ടെ,
അവളെയും ചേര്ത്തീ മതില്പടുക്കും
അവളീ പണിക്കാര്തന്മാനം കാക്കും..

ഒന്പതു പേരവര്കല്പണിക്കാര്
ഒന്പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്പതു പേരുമപ്പോള്
സ്വന്തം വധൂ മുഖം മാത്രമോര്ത്തു..

അശുഭങ്ങള്ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്പ്പുതിര്ന്നു പോയി
ഒത്തു പതിനെട്ടു കൈകള്വീണ്ടും
ഭിത്തി പടുക്കും പണി തുടര്ന്ന്..

തങ്ങളില്നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്തിളച്ച കഞ്ഞി
പച്ചില തോറും പകര്ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്ചൂട് തട്ടി
പച്ച തലപ്പുകള്ഒക്കെ വാടി..

കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..

മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്ഞാത്തുപോല്വേര്പ്പ് തുള്ളി
മുന്നില്വന്നങ്ങനെ നിന്നവാലോ
മൂത്തയാള്വേട്ട പെണ്ണായിരുന്നു..

ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്
ഊഴം അവളുടെതയിരുന്നു..
ഒന്പതു പേരവര്കല്പ്പണിക്കാര്
ഒന്പതു മെയ്യും ഒരു മനസ്സും..

എങ്കിലും ഏറ്റവും മൂത്തയാളിന്
ചങ്കിലൊരു വെള്ളിടി മുഴങ്ങി..

കോട്ടിയ പ്ലാവില മുന്നില്വെച്ച്
ചട്ടിയില്കഞ്ഞിയും വാര്ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്പതു പേര്ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്അടുത്തിരിക്കേ,
കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്ക്കുവാന് സതിക്കായതില്ല..

ഓര്ക്കാപുറത്തശനിപാതം
ആര്ക്കറിയാമിന്നതിന്മുഹൂര്ത്തം

കാര്യങ്ങള്എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്അഭിലാഷമപ്പോള്
അഞ്ജലി പൂര്വ്വം അവള്പറഞ്ഞൂ..

ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്വിന്
കെട്ടി മറയ്കല്ലെന്പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..

എന്റെ പൊന്നോമന കേണിടുമ്പോള്
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
കയ്യാല്കുഞ്ഞിനെ ഏറ്റു വാങ്ങി
മുലയൂട്ടാന്അനുവദിക്കൂ

ഏത് കാറ്റുമെന്പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്നാട്ടി
മന്നരായി മദിച്ചവര്ക്കായി
ഒന്പതു കല്പ്പണിക്കാര്പടുത്ത
വന്പിയെന്നോര കോട്ട തന്മുന്നില്
ഇന്ന് കണ്ടെനാ പെണ്ണിന്അപൂര്
സുന്ദരമായ പെണ്ശിലാ ശില്പം..

എന്തിനോ വേണ്ടി നീട്ടി നില്ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്നിന്ന് പാല്തുള്ളികള്

ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്ന്നെന്റെ ഉള്ളിലെ പൈതല്
അമ്മ അമ്മ എന്നാര്ത്തു നില്ക്കുന്നു..

കുഞ്ഞേടത്തി - .എൻ.വി കുറുപ്പ് 



കുഞ്ഞേടത്തി - .എൻ.വി കുറുപ്പ് 


kunjeduthiye thanneyallo unnikkennennum ereyishtam
Ponne polethe nettiyilundallo manjal varakkuri chanthu pottum
eeran mudiyil ellenna manam chila neramathimpathoru poovum
kayyilorota kuppi vala mukham kandal kavile devi thanne
madiyiliruthhettu marodu cherthittu mani mani pole katha parayum
Aanede mayilinte ottakathinteyum arum kelkatha katha parayum
kunjeduthiye thanneyallo unnikkennennum ereyishtam
Unnikkenthinum ethinnum kunjedathiye koottullu
kannil kandathum katthirikkayum ithenthanennunni chodikkum
kunjeduthi paranju kodukkumpol unnikkadbhutham ahladam
enthine pookkal viriyunnu unniyekkanan kothichittu
enthinee thumpikal parunnu unniyekkatti kothippan
Annarakkannanum mannu chumannathum kunjithattha payaru varuthathum
ayar penninte palkudam thoovi oraayiram thumpappoo manniludirnnathum
Paavam thechikku chenkannayathum poovan kulachathil poonthenuranjathum
karmukil kavadi thulli uranjittu neer peythu thazhe thalarne veenathum
nakshathra padathu koythinnaro puthan ponnari valumay vannathum
payye payye pakalkili kooduvittayyayya velli thooval kudanjathum
kakkayirunnu virunnu vilichathum kakkede kootil kuyil mutta ittathum
eechayum poochayum kanji vechittathil eecha marichatum poocha kudichathum
Ucha veyilengo vellam kudikkan pettennu poyi thirike varunnathum
kunjeduthi paranju kodukkumpol unnikkadbhutham ahladam
okkatheduthu nadannu kunjedathi okkeyumunniye kattunnu
Oru nalangane puzha kandu kunju thirakalathin mariladunnu pal nurakathin mariladunnu
Thiru thakrithiyilengo payunnu
Kudivecha malayude thazhavaratheennadivachadivachu varikayathre
makkal vazhunnidam kanana kochu makkale kanan varikayathre
ethana makkalennunni choidikke kunjedathi than mukham vadunnu
thellide poke parayunnu puzhakkellarum ellarum makkalanu
nammalum nammalum vismayamarnunni ammaye vilar kannal kanunnu
kunjithirakale kayyieduthittonjalattunnoramma
ullam kayyu madakku nivarthiyittumma koduthittu uyiru kulirthittu
unni urangennu tharattu padunna kunjedathiye pole ammayum ingane ingane ano
kunjedathi than kaikku pidichu kondunni puzhayilirangunnu
athelineetil annadyam thottappol ikkili then kulir meyyake
ithiri kuruvara vrithangal neetil potti viriyunnu mayunnu
meethe thottu thodathe parannu pom etho pakshiye kanunnu
thezhe oru thalla meenundathin pmpe thalathil thathunnu kunjungal
puzhayiliranguvan mohamayunnikku puzhayil neenthikkulikkenam
puzhaye ketti pididchu kidannammakuliril mungi urangenam
kunjedathi vilakkumpol aa kunju mizhikal nirayunnu
kaikku pidichu karakku kayatti kaikaal thorthicheduthu nadakke
arutharuthunni ennaalaathonnum uriyaadeellannu kunjeduthi
unnikinaavilum pinne palakuri kunjeduthithan kaikku pidichum chennu puzhayil
ennalum erangi chellaanaayillaazhathil
unnikkennalum pinakkamilla kunjeduthi verum paavam
aake talarnu kidakkum thannachane aare thaangunnu kunjeduthi
onam vishuvinum aandil erukuri oodivannoodipovum valyettan
kallane pole pdungi kadannavan ullathu vallathum vaari kazhichupom
randaamathettane kandennathaarodum mindaruthennothum kunjeduthi
ottakkaduppil thee oothunnu vekkunu okke ariyuvaan unnimaatram
ottakkirunnu karayumbol aa kanneeroppuvaan undoraal unnimaatram
enthe kunjeduthi etre orkaan enthe orthu mizhi nirakkaan
onnumariyillee unnikengilum onnariyaam paavam kunjeduthi
akkai muruke pidichukonde puzhavakkathu chennangu nilkumpol
onnaapuzhayil erangi kulikkuvaan unnikku poothi valarunnu
aruthuaruthennu vilikkuka allaathe uriyaadillonnum kunjeduthi
ennaaloru rathri unniyum achanum onnumariyaathurangumpol
enthinaa puzhayude aazhathil kunjeduthi ottakkierangi poy
unniye koodathe koottu vilikkathe kunjeduthi irangipoy
achan kattilil unaraathurangunu mutthatthaalukal koodunu
onnumariyaathe unni mizhikumpol oonundu kaathil kelkunnu
kunjeduthithan kunjuvayattil orunni undaayirunnenno
kunjeduthiye thanneyallo unnikennaalum ereyishtam
kunjeduthiye thanneyallo unnikennennum ereyishtam.
ഭൂമിയ്ക്കൊരു ചരമഗീതം - എൻ വി കുറുപ്പ്

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്ന്നതിന്‍-
നിഴലില്നീ നാളെ മരവിക്കേ,
ഉയിരറ്റനിന്മുഖത്തശ്രു ബിന്ദുക്കളാല്
ഉദകം പകര്ന്നു വിലപിക്കാന്
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്ത്തിന്നുഃ
തിന്നവര്തിമിര്ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്നഗ്നമേനിയില്നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്മോന്തി
ആടിത്തിമര്ക്കും തിമിര്പ്പുകളിലെങ്ങെങ്ങു-
മാര്ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്നിന്നഗ്നി
വര്ഷിച്ചു രോഷമുണരുന്നു!
ആടിമുകില്മാല കുടിനീര് തിരയുന്നു!

ആതിരകള്കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്ഗലയതാളങ്ങള്തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്ശേഷിക്കുവോളം
നിന്നില്നിന്നുയിരാര്ന്നൊ-
രെന്നില്നിന്നോര്മകള്മാത്രം!

നീ, യെന്റെ രസനയില്വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്തുള്ളിയില്പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്മേഞ്ഞുപോ-
യെന്നുമെന്കാമമാം ധേനു.
നിന്റെ കടലിന്മീതെയേതോ പ്രവാചകര്
വന്നപോല്കാറ്റുകള്നടന്നൂ.

ആയിരമുണ്ണിക്കനികള്ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്പൂക്കളായ് കൈയാട്ടി നില്പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്ഷങ്ങള്ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്ണ്ണകുടകള്മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്ക്കുന്നതും
അന്തരംഗങ്ങളില്കളമെഴുതുവാന്നൂറു
വര്ണ്ണങ്ങള്ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്നിറയുന്നു നീ, യെന്റെ
അമൃതമീ നിന്സ്മൃതികള്മാത്രം!

ചിറകുകളില്സംഗീതമുള്ള കളഹംസമേ!
അരിയ നിന്ചിറകിന്റെ-
യൊരു തൂവലിന്തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി -
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്തന്ജ്വാല മാത്രമായി
പോകുമിപ്പോക്കില്സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്മുഖത്തശ്രുബിന്ദുക്കളാല്
ഉദകം പകര്ന്നു വിലപിക്കാന്
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്നിനക്കാത്മശാന്തി!
മൃതിയില്നിനക്കാത്മശാന്തി!

കോതമ്പുമണികള്




കോതമ്പുമണികള്


പേരറിയാത്തൊരു പെണ്കിടാവേ, നിന്റെ
നേരറിയുന്നു ഞാന്പാടുന്നു.
കോതമ്പുകതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്മിഴിയാണ്.
കയ്യില്വളയില്ല, കാലില്കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്
കീറിത്തുടങ്ങിയ ചേലയാണ്!
ഗൌരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്ചുട്ടുപഴുത്തോരാ
കുഗ്രാമ ഭൂവിന്കുളിരാണ്!
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്കണ്ടു കിനാവുകള്‍.,
കുഞ്ഞു വയര്നിറച്ചാഹാരം;;
കല്ലുമണിമാല, കൈവള,യുത്സവ-
ച്ചന്തയിലെത്തും പലഹാരം.
തോട്ടയലത്തെത്തൊടിയില്ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്കൊതിയുണര്ന്നാലത്ത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്കത്തിക്കരിയുമ്പോള്‍,
ഒറ്റയ്ക്കിരുന്നു നിന്തുച്ഛമാം സ്വപ്നങ്ങള്
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്കിടാവേ നിന്റെ
നേരറിയുന്നു ഞാന്പാടുന്നു.

ഞാറാണെങ്കില്പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍;
പെറ്റുവളര്ന്ന കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്!
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്പോകുമ്പോള്‍,
വെറുതെയീ നിനവുകള്വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്പോലെ..
കുറുകുഴല്പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ
കോര്ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്പണ്ട്
നില്ക്കുവാനുത്സാഹമായിരുന്നു.
കണ്കളിലത്ഭുതമായിരുന്നു വിടര്‍-
കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്പ്പാട്ട് കേള്ക്കേ,
ഇന്നാ നിറന്ന വരവ് കാണ്കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്മറന്ന കിളിയല്ലേ!
പേരറിയാത്തൊരു പെണ്കിടാവേ നിന്റെ
നേരറിയുന്നു ഞാന്പാടുന്നു.

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്
ഇല്ലോരാള്‍, കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്കൊതിയുമില്ല!
തന്പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്ചൊല്ലോര്ക്കുന്നു,
നമ്മള് നോക്കി വളര്ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ!
ആറ്റുനോറ്റാരോ വളര്ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്
കണ്കളിരുട്ടില്പരതുന്നു?
കാതോര്ത്ത് തന്നെയിരിക്കുന്നു,, വെറും
കാറ്റിന്മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്പേശുമ്പോള്‍,
കൂരകള്തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്ത്തിട്ടോ,
പത്തി വടര്ത്തുമാ മൃത്യുവിന്ദൂതനാം
പട്ടിണി നീറ്റുന്നതോര്ത്തിട്ടോ,
കൂരതന്വാതിലില്കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്കിടാവേ നിന്റെ
നേരറിയുന്നു ഞാന്പാടുന്നു!

പേടിച്ചരണ്ട നിന്കണ്ണുകള്രാപ്പകല്
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്
കുതികുതിച്ചെത്തുന്നതെന്നാവോ
..?
കുതികുതിച്ചെത്തുന്നതെന്നാവോ..?