Search This Blog

Saturday, November 27, 2010

Poem by Nikhil Abraham... my student from class XII (2010)

ഒന്നുമേ ശാശ്വതമല്ല ഈ ഭൂമിയിൽ

അമ്മയെന്ന ദൈവം ജന്മം തന്നു ഈ ഭൂമിയിൽ

ജനിച്ചു ഞാൻ ഈ ഭൂമിയിൽ ദരിദ്രനായി ജനിച്ചു

മരിച്ചിട്ടും ഈ ഭുമിയിൽ ദരിദ്രനായി ഞാൻ........

ഒന്നുമേ നേടാതെ ഒന്നുമേ നൽകാതെ

ജീവിച്ചു ഞാനീ ഭൂമിയിൽ

ഭാരമായി ജീവിക്കുന്നു

ഞാൻ നേടിയതോ ശാശ്വതമല്ലൊന്നും......

ജീവിതവും ശാശ്വതമല്ല ഈ ഭൂമിയിൽ

ഞാനും ശാശ്വതമല്ല ഈ ഭൂമിയിൽ

എൻ ഭൂമിദേവി.... തരൂ എനിക്കായി ആറടിമണ്ണ്.

സമർപ്പിച്ചിടും ഞാൻ എൻ ശരീരം നിനക്കായി

സമർപ്പിക്കുന്നു...... ഞാൻ

തരൂ.... എനിക്കായി ആറടിമണ്ണ്.

BY

Nikhil Abraham

Class XII(2010-11)

KV NTPC Kayamkulam